പ്രഫ. ഡോ. കുര്യാസ് കുമ്പളക്കുഴി
മതാധ്യക്ഷന്മാർ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നു നിലവിളിക്കുന്നവർ ഒരു കാര്യം മറന്നുപോകുന്നു. രാഷ്ട്രീയക്കാർ മതകാര്യങ്ങളിൽ ഇടപെടാൻ പാടുണേ്ടാ? മതനേതാക്കൾ രാഷ്ട്രീയം സംസാരിക്കാൻ പാടില്ല എന്നു വിലക്കുന്ന രാഷ്ട്രീയനേതാക്കൾ മതങ്ങളെയും മതവിശ്വാസികളെയും അവരുടെ വഴിക്കു പോകാൻ അനുവദിക്കുകയല്ലേ വേണ്ടത്? അതിനു പകരം മെത്രാന്മാർ എങ്ങനെ ഇടയലേഖനമെഴുതണം, വൈദികർ ദേവാലയത്തിൽ എന്തു പ്രസംഗിക്കണം എന്നൊക്കെ രാഷ്ട്രീയക്കാർ മാർഗനിർദേശം നൽകാൻ ഇറങ്ങിത്തിരിക്കുന്നതു ശുദ്ധ അവിവേകമാണ്.
കെസിബിസിയുടെ ജൂലൈ 18-ലെ ഇടയലേഖനമാണു പുതിയ വിവാദവിഷയം. അതിനകത്തു രാഷ്ട്രീയമുണ്ടത്രേ. ഭരണഘടനാവിരുദ്ധതയും പൗരാവകാശ നിഷേധവുമുണ്ടത്രേ. ഒരുപടികൂടി കടന്ന് അതിൽ വർഗീയത ആരോപിക്കാനും ചിലർ സാഹസപ്പെടുന്നുണ്ട്.
വിശ്വാസികളുടെ അറിവിലേക്കു ലേഖനങ്ങൾ എഴുതുന്ന രീതിക്കു രണ്ടായിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അപ്പോസ്തലന്മാരെ മാതൃകയാക്കി മതാധ്യക്ഷന്മാർ ഇന്നും അതു തുടർന്നുപോരുന്നു. അങ്ങനെ ചെയ്യാൻ പാടില്ല എന്നു പറയാൻ ആർക്കാണവകാശം?
ക്രൈസ്തവസഭയും സഭാധ്യക്ഷന്മാരും എവിടെയുണേ്ടാ അവിടെയൊക്കെ ഇടയലേഖനങ്ങളും ഉണ്ടാകും. അതു വിശ്വാസികളും അജപാലകരും തമ്മിലുള്ള ആശയവിനിമയത്തിന്റെ വിശിഷ്ട മാധ്യമമാണ്. അതു പൂർണമായും സഭയുടെ ആഭ്യന്തരകാര്യവുമാണ്.
ഇടയലേഖനങ്ങൾ വായിക്കുന്നതു ദേവാലയങ്ങളിലാണ്. അവിടെ എത്തിച്ചേരുന്ന വിശ്വാസികളുടെ അറിവിലേക്കാണതു വായിക്കുന്നത്. തികച്ചും ആധ്യാത്മികമായ ദേവാലയ കൂട്ടായ്മയിൽ പങ്കുചേരുന്നവർ മാത്രമേ അതു കേൾക്കുന്നുള്ളൂ. ഇടയലേഖനങ്ങളും പൊതുസമൂഹവുമായി ബന്ധമില്ല. പൊതുനിരത്തുകളിലുള്ളവർക്കുവേണ്ടി ഉച്ചഭാഷിണികളിലൂടെ അതു വായിച്ചു കേൾപ്പിക്കാറില്ല. ദേവാലയത്തിലെത്താത്തവരെ അതു ബാധിക്കുന്നുമില്ല.
ഓരോ മതത്തിന്റെയും പ്രാണവായുവായി നിലകൊള്ളുന്നതു രണ്ടു ഘടകങ്ങളാണ്. ഈശ്വരവിശ്വാസവും മതാനുഷ്ഠാനങ്ങളും. ഇതു രണ്ടും അംഗീകരിക്കാത്തവർ മതാനുയായികളല്ല. അതു നിഷേധിക്കുന്നവർ മതവിരോധികളുമാണ്.
മതവിരോധികളെ സൂക്ഷിക്കണമെന്നും അവരുടെ ചെയ്തികളെപ്പറ്റി കരുതൽ വേണമെന്നും മൂന്നാര്റിയിപ്പു നൽകേണ്ട ബാധ്യത അജപാലകർക്കുണ്ട്. അതു നിർവഹിക്കുന്നില്ലെങ്കിൽ മതാധ്യക്ഷന്മാർ സ്വന്തം കടമ നിർവഹിക്കുന്നില്ല എന്നു പറയേണ്ടിവരും.
ഈ കടമയുടെ നിർവഹണം മാത്രമേ ജൂലൈ 18-ലെ ഇടയലേഖനത്തിലുള്ളൂ. രാഷ്ട്രീയം ഇന്നു നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു വ്യാപാരമാണ്. അതിൽ ഫലപ്രദമായി ഇടപെടാൻ ഓരോ പൗരനും ചുമതലയുണ്ട്. ആ ചുമതല നിർവഹിക്കുന്നതിൽ അലംഭാവം പാടില്ലെന്ന് ഇടയലേഖനം ഓർമിപ്പിക്കുന്നു. ആ അർഥത്തിൽ അതിൽ രാഷ്ട്രീയമുണ്ട്. വർത്തമാനകാല സാഹചര്യത്തിൽ, പ്രത്യേകിച്ചു തൃത്താല പഞ്ചായത്തുകൾക്കു ജനസേവന ചുമതലകൾ ഏറിയിരിക്കുമ്പോൾ, ഈ ഓർമപ്പെടുത്തൽ അനിവാര്യമാണ്.
അതിനപ്പുറത്ത് ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കു വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ അതിൽ പറയുന്നില്ല. പക്ഷേ, രണ്ടുകാര്യങ്ങളെപ്പറ്റി വ്യക്തമായ മൂന്നാര്റിയിപ്പു നൽകുന്നുണ്ട്. അതിങ്ങനെ: കേവല കക്ഷിരാഷ്ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്ഠാനത്തിനും ജനാധിപത്യ-സനാതന മൂല്യങ്ങൾക്കും മതസൗഹാർദത്തിനുമെതിരായ പ്രത്യയശാസ്ത്ര നിലപാടുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥികളാകുന്നതും അത്തരം സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. ഇതിൽ പ്രത്യേകിച്ചൊരു രാഷ്ട്രീയപാർട്ടിയുടെയും പേരെടുത്തു പറയുന്നില്ല. സ്വതന്ത്ര സ്ഥാനാർഥികൾ ഇടതിനും വലതിനും ഉണ്ടാകാറുണ്ട്. പക്ഷേ, അതു തങ്ങളെ ഉദ്ദേശിച്ചാണ് എന്ന് ഏതെങ്കിലും പാർട്ടി ശാഠ്യംപിടിച്ചാൽ, കോഴികട്ടവന്റെ തലയിൽ പപ്പിരിക്കും എന്നു കേൾക്കുമ്പോൾ തലയിൽ തപ്പുന്ന കോഴിക്കള്ളന്റെ പരിഭവം മാത്രമായിരിക്കും.
1957-ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ അഞ്ചു സ്വതന്ത്രന്മാരും ജയിച്ചിരുന്നു. വി.ആർ. കൃഷ്ണയ്യർ (തലശേരി), കെ.വി. ജോൺ (കുഴൽമന്ദം), ഡോ. എ.ആർ. മേനോൻ (തൃശൂർ), പി.കെ. കോരു (ഗുരുവായൂർ), വി. രാമകൃഷ്ണപിള്ള (ഹരിപ്പാട്) എന്നിവർ. നിയമസഭ ചേരുന്നതിനു മുമ്പുതന്നെ ഇവർ അഞ്ചുപേരും പാർട്ടിയംഗങ്ങളായി ചേർന്നു. ഇതു വാസ്തവത്തിൽ ജനങ്ങളെ കബളിപ്പിക്കലായിരുന്നില്ലേ? കമ്യൂണിസ്റ്റു പാർട്ടിക്ക് വോട്ടുചെയ്യാൻ ഇഷ്ടപ്പെടാത്ത എത്രയോപേർ ഇവർക്ക് വോട്ടുചെയ്തിട്ടുണ്ടാവും. അപ്പോൾ ആ എംഎൽഎമാർ ചെയ്തതു വിശ്വാസവഞ്ചനയാണ്. വിമോചനസമരത്തിന്റെ ആദ്യഘട്ടത്തിൽ തങ്ങളുടെയുംകൂടി വോട്ടു നേടി വിജയിച്ച വി.ആർ. കൃഷ്ണയ്യർ നിയമസഭാംഗത്വം രാജിവയ്ക്കണമെന്നു മുസ്ലിം ലീഗ് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ജനാധിപത്യസംവിധാനത്തിലെ ഈ പുഴുക്കുത്തുണ്ടാക്കാറുള്ള വിപത്തുകൾ ചില്ലറയല്ല. നിരീശ്വരകക്ഷികൾക്ക് അധികാരം പിടിക്കാൻ ഇതൊരു കുറുക്കുവഴിയായി തീരാറുണ്ട്. സ്വതന്ത്രന്മാരുടെ കാലുമാറ്റങ്ങൾ പലപ്പോഴും പലവിധത്തിലുള്ള പ്രാദേശിക പ്രശ്നങ്ങൾക്കും കാരണമാകാറുമുണ്ട്. ഇതിനെതിരേ കരുതലെടുക്കണം എന്ന് ഉത്തരവാദിത്വപൂർവം സമ്മതിദായകരെ ഓർമിപ്പിക്കുന്നതു ജനാധിപത്യപ്രക്രിയയ്ക്കു കരുത്തുപകരുക എന്ന സദുദ്ദേശ്യത്തോടെ മാത്രമാണെന്നു മനസിലാക്കാൻ എന്തേ പലർക്കും കഴിയാതെപോകുന്നു?
കേരളചരിത്രത്തിൽ ആദ്യമായി ഇടയലേഖനത്തിനെതിരേ വാളെടുത്തത്, തിരുവിതാംകൂറിന്റെ ഏകാധിപതിയാകാൻ കൊതിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. 1945 ഓഗസ്റ്റ് 15-ന്, ചങ്ങനാശേരി രൂപതാധ്യക്ഷൻ മാർ ജയിംസ് കാളാശേരി, സി.പിയുടെ സ്വകാര്യസ്കൂൾ ദേശസാത്കരണ നീക്കത്തിനെതിരേ പുറപ്പെടുവിച്ച ഇടയലേഖനമാണ് ഇതിനു നിമിത്തമായിത്തീർന്നത്. ലേഖനത്തിന്റെ ആമുഖമായി പിതാവ് ഉദ്ധരിച്ചിരുന്ന ബൈബിൾ വാക്യങ്ങളും അദ്ദേഹത്തിന്റെ ചില ആലങ്കാരിക പ്രയോഗങ്ങളും ഇംഗ്ലീഷിലേക്കു മൊഴിമാറ്റിക്കിട്ടിയപ്പോൾ ഉണ്ടായ തെറ്റിദ്ധാരണയാണു സി.പിയെ വഴിതെറ്റിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു.
ലൂക്കായുടെ സുവിശേഷത്തിൽനിന്നുള്ള ആ വാക്യങ്ങൾ ശ്രദ്ധിക്കുക: അവൻ അവരോട് അരുൾചെയ്തു: ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റു വാൾ വാങ്ങട്ടെ. അവർ പറഞ്ഞു: കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്. അവൻ പറഞ്ഞു: മതി. ലേഖനം തുടരുന്നു: ക്രിസ്തുവിന്റെ ഒരു വിനീത അപ്പസ്തോലനായ നാം നമ്മുടെ കൈവശം സൂക്ഷിച്ചുവച്ചിരുന്ന രണ്ടു വാളുകളിൽ ഒന്നിനെ, നിരീശ്വര പ്രസ്ഥാനത്തിനെതിരായി ന
മ്മുടെ മുൻ ലേഖനത്തിൽ ഊരിവീശിക്കഴിഞ്ഞു. ഇനി നമുക്കുശേഷിച്ചിരിക്കുന്ന രണ്ടാമത്തെ ആധ്യാത്മിക ഖഡ്ഗത്തെ, ആധ്യാത്മിക അണുബോംബിനെ, പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈവന്നിരിക്കുന്നു. മടിശീലയുള്ളവർ അതെടുത്തുകൊള്ളുന്നതിനുള്ള അവസര വും സമീപിച്ചിരിക്കുന്നു. എങ്കിലും നാം ഉടനെ ആ വാൾ ഊരുന്നില്ല. ആധ്യാത്മിക അണുബോംബ് തത്ക്ഷണം പൊട്ടിക്കുന്നുമില്ല.
മടിശീലയെടുക്കുക, കുപ്പായം വിറ്റു വാൾ വാങ്ങുക, ഊരി വീശുക, കൈവശം സൂക്ഷിച്ചിരുന്ന രണ്ടു വാളുകൾ, അണുബോംബ്, ബോംബ് ഇപ്പോൾ പൊട്ടിക്കുന്നില്ല എന്നൊക്കെയുള്ള ഇടയലേഖനത്തിലെ പ്രതീകാത്മകവും ആലങ്കാരികവുമായ പ്രയോഗങ്ങൾ സർക്കാർഭാഷയിൽ തർജമചെയ്തു കിട്ടിയപ്പോൾ സി.പി. അക്ഷരാർഥത്തിൽ നടുങ്ങി. സഭ സായുധകലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഉറപ്പിക്കുകയും ചെയ്തു!
ഇതേ അബദ്ധമാണിപ്പോൾ കേരളത്തിലെ ഇടതുകക്ഷികൾക്കും സംഭവിച്ചിരിക്കുന്നത്. വർഗീയത, വർഗവിദ്വേഷം, വിദ്വേഷ പ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യംനേടാൻ ഏതു മാർഗവും ഉപയോഗിക്കൽ എന്നീ തിന്മകൾക്കെതിരേ സമാധാനവും വികസനവും ആഗ്രഹിക്കുന്നവർ അണിചേരണം എന്നാണ് മതാധ്യക്ഷന്മാർ വിശ്വാസിസമൂഹത്തെ ഉപദേശിക്കുന്നത്. അങ്ങനെ ചെയ്യരുതെന്നാണോ ഇടയലേഖന വിരോധികൾ ആവശ്യപ്പെടുന്നത്? അതല്ല, ഇപ്പറഞ്ഞതൊന്നും തിന്മകളല്ലെന്നാണോ അവർ വാദിക്കുന്നത്?
ഇത്തരം മൂന്നാര്റിയിപ്പുകൾ ഇടയ്ക്കിടെ നൽകുന്നില്ലെങ്കിൽ വിശ്വാസികൾക്കു പിന്നെന്തിനാണ് ഇടയന്മാർ? ജീവിതത്തിന്റെ ബഹുകാര്യ വ്യഗ്രതകൾക്കിടയിൽ വഴിതെറ്റിപ്പോകാനിടയാവരുതെന്നു വിശ്വാസികളെ മറ്റാരാണ് ഓർമിപ്പിക്കുക? ഇതിന്റെ പേരിലെന്തിനാണു രാഷ്ട്രീയനേതാക്കൾ അസ്വസ്ഥരാകുന്നത്? അവർക്കും ഇടയലേഖനങ്ങൾക്കും തമ്മിലെന്തുബന്ധം? ഇതൊന്നും ആലോചിക്കാതെ തൂവലു കണ്ടപ്പഴേ ആമയാണെന്നു നിശ്ചയിച്ചു പടയ്ക്കിറങ്ങുന്നതു സാമാന്യബുദ്ധിയെ പരിഹസിക്കലല്ലേ?
രാഷ്ട്രീയനേതാക്കളുടെ ഉത്കണ്ഠ ആർക്കും മനസിലാകും. പക്ഷേ, രാജാവിനേക്കാൾ വലിയ രാജ്യഭക്തിയോടെ ചില സാംസ്കാരിക നായകർ തുടർവ്യാഖ്യാനങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്നതാണു ദുഃസഹം. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാകുന്നതെങ്ങനെയെന്നറിയണമെങ്കിൽ ജൂലൈ 28-ലെ ദേശാഭിമാനിയിൽ സുകുമാർ അഴീക്കോടെഴുതിയ ഇടയലേഖന വിമർശനം വായിക്കണം. ഇടയന്മാർ ഇടയരുത് എന്ന ലേഖനശീർഷകംതന്നെ കടുത്ത അസഹിഷ്ണുതയുടെയും മുൻവിധിയുടെയും സൂചനകൾ ഉൾക്കൊള്ളുന്നു. ദൈവവിശ്വാസം എന്ന ഉലക്കകൊണ്ട് താഡിക്കപ്പെടുന്നതു പ്രധാനമായും മാർക്ക്സിസ്റ്റു കക്ഷിയും ഇടതുകക്ഷികളുമാണ് എന്നദ്ദേഹം തീർത്തുപറയുന്നു. ദൈവവിശ്വാസം അദ്ദേഹത്തിനിപ്പോൾ ഉലക്കയായി മാറിയിരിക്കുന്നു എന്നതും ശ്രദ്ധിക്കുക.
തുടർന്നദ്ദേഹം ഉന്നയിക്കുന്ന വിതണ്ഡവാദങ്ങൾ ഒരർഥത്തിൽ ഭയജനകംതന്നെയാണ്. ക്രിസ്തുമത സഭാനേതാക്കൾ ചെയ്തതുപോലെ ഹിന്ദു-മുസ്ലിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പു നിർദേശങ്ങൾ നൽകുന്നത് ഈ ഇടയന്മാർക്ക് ഇഷ്ടമാകുമോ? ദൈവവിശ്വാസികളാണു ഹിന്ദുക്കളും മുസ്ലിംങ്ങളും. അവരുടെ ദൈവസങ്കൽപങ്ങളെ സഭ അംഗീകരിക്കുന്നുണേ്ടാ? ഹിന്ദുക്കൾക്ക് വോട്ടുകൊടുക്കുക ഈ പശ്ചാത്തലത്തിൽ പ്രയാസമാണ്. ഇങ്ങനെപോയാൽ ഇവിടെ തെരഞ്ഞെടുപ്പിൽ ജയിക്കുക ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതസംഘങ്ങളായിരിക്കും.
ഈശ്വരാ, ഈ സാംസ്കാരിക നായകൻ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്! കെസിബിസിയുടെ ഇടയലേഖനത്തെപ്പറ്റിത്തന്നെയാണോ? അതിൽ ഇത്തരത്തിൽ വ്യാഖ്യാനിക്കാവുന്ന യാതൊരു സൂചനയുമില്ലല്ലോ. ഇതുകൊണ്ടും അരിശംതീരാഞ്ഞ്, അദ്ദേഹം സങ്കൽപ്പിക്കുന്ന ഏതോ ഒരു ഘട്ടത്തിൽ, സഭയെ ഇന്ത്യയിൽ നിലനിർത്താനാകുമോ? എല്ലാ ക്രൈസ്തവരും ചിന്തിക്കേണ്ടിവരും എന്നൊരു മൂന്നാര്റിയിപ്പുകൂടി ചേർത്തിരിക്കുന്നു!
ഇപ്പോൾ ഒരു സംശയം. ഇടയലേഖനം വായിച്ചിട്ടുതന്നെയാകുമോ അദ്ദേഹം ഇങ്ങനെയൊക്കെ എഴുതിയത്? ആണെങ്കിൽ അദ്ദേഹത്തിനെന്തോ തരക്കേടു സംഭവിച്ചിരിക്കുന്നു. വായിച്ചിട്ടില്ലെങ്കിൽ, നമുക്കദ്ദേഹത്തോടു സഹതപിക്കാം!
2006-ലെ സ്വാശ്രയ വിദ്യാഭ്യാസനിയമത്തിലെ വിവാദ വകുപ്പുകളെല്ലാം കോടതികൾ തള്ളിക്കളഞ്ഞപ്പോൾ മാർക്ക്സിസ്റ്റു പാർട്ടിയും അതിന്റെ യുവജന വിദ്യാർഥി സംഘടനകളും സഭയ്ക്കെതിരേ ചൊരിഞ്ഞ ശകാരങ്ങൾക്കും ഭർത്സനങ്ങൾക്കും ഭീഷണികൾക്കും കൈയും കണക്കും ഉണ്ടായിരുന്നില്ല. അന്ന് വസ്തുതകൾ വിശ്വാസികൾക്കു വിശദീകരിച്ചുകൊടുക്കാൻ എല്ലാ രൂപതാധ്യക്ഷന്മാരും ഇടയലേഖനങ്ങൾ പുറപ്പെടുവിച്ചു. സ്വാഭാവികമായും, അവയിൽ സർക്കാർ നിലപാടുകളോടുള്ള വിയോജിപ്പുകൾ ഉണ്ടായിരുന്നു. അതു സഹിക്കാനാവാതെ, പാർട്ടി സെക്രട്ടറി 2007 ജൂലൈ 17-ന് തിരുവനന്തപുരം ആർട്ട്സ് കോളജിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ, ഇടയലേഖനങ്ങൾ പിൻവലിക്കണമെന്നു മതാധ്യക്ഷന്മാരോടാവശ്യപ്പെട്ടു. എൽഡിഎഫ് ഗവൺമെന്റിനെ രാഷ്ട്രീയമായി എതിർക്കുന്നവരുമായി കൂട്ടുചേരുന്നതു ക്രിസ്തീയസഭയ്ക്കു നല്ലതല്ല എന്നൊരുപദേശവും നൽകി.
ഇതേച്ചൊല്ലി വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോൾ അദ്ദേഹം, ഇടയലേഖനം പിൻവലിക്കണമെന്നു പറഞ്ഞത് സാങ്കേതികമായി മാത്രമാണെന്നു വിശദീകരിച്ച് തന്റെ നിലപാടിൽനിന്നു പിന്നോക്കംപോയി. കത്തോലിക്കാ സഭയുടെ ആശങ്കകൾ തെറ്റിദ്ധാരണ മൂലമാണെന്നും അവ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ എന്നും സൗഹൃദഹസ്തം നീട്ടുകയും ചെയ്തു.
പക്ഷേ, സഭയ്ക്കും മാർക്ക്സിസ്റ്റ് പാർട്ടിക്കും തമ്മിൽ എത്രത്തോളം അടുക്കാനാകും? അടുക്കാനാവില്ല എന്നതല്ലേ സത്യം? മറിച്ചു സംഭവിക്കണമെങ്കിൽ രണ്ടു സമാന്തരരേഖകൾ ഒരിക്കലും കൂട്ടിമുട്ടുകയില്ല എന്ന ജ്യാമിതീയ സിദ്ധാന്തം തെറ്റാണെന്നുവരണം. നിരീശ്വരത്വം അടിസ്ഥാനപ്രമാണമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് ഒരു മതത്തിനും ഒരിക്കലും കൂട്ടുചേരാനാവില്ല. സെന്റ് പോളിന്റെ ഒരു നിരീക്ഷണമാണ് ഈ വാദത്തിനു ബലം പകരുന്നത്. കോറിന്തോസുകാർക്കെഴുതുമ്പോൾ അദ്ദേഹം ഇങ്ങനെ മൂന്നാര്റിയിപ്പു നൽകുന്നു: നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മിൽ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്യന്തം ഗൗരവമേറിയ മൂന്നാര്റിയിപ്പാണ് സെന്റ് പോൾ നൽകുന്നത്. ഈ അപ്പസ്തോലിക പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ടാണ് ജൂലൈ 18-ലെ ഇടയലേഖനവും സംസാരിക്കുന്നത്. അതു വിശ്വാസികളുടെയും സഭയുടെയും കാര്യം. അതിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട.